Monday 28 January 2013

ശുഭരാത്രി

ദൂരെ ,ചെന്നെത്താനാവാത്തത്ര ദൂരെ ,തിരിയുന്ന ആ ഗോളത്തിനെന്തിത്ര സൗന്ദര്യമെന്നെനിക്കറിയില്ല...എന്റെ സന്ധ്യകളെ നിറച്ചാര്ത്തണിയിക്കുന്ന കുങ്കുമപ്പൊട്ടായി  ഇന്നും അവന്വന്നു.ചക്രവാകസീമയില്മറയുന്നവരെ ആ വൃത്താകാരരൂപത്തെ ഞാന് ആസ്വദിച്ചു.പ്രകൃതിവരയ്ക്കുന്ന ഈ ചായക്കൂട്ട് എന്നും ഓടിപ്പോവുന്നതെങ്ങോട്ടെന്നറിയുന്നില്ല.... സിദ്ധാന്തങ്ങള് മനപ്പാഠമാക്കാന് പഠിച്ച മനസ്സിന് ചൈതന്യമുണ്ടെന്നറിയുന്നത് ആ രശ്മികള് വന്നു സ്പര്ശിക്കുമ്പോഴാണ്.മലമുകളില് വന്നു മാലോകരെ കണ്ടു വര്ണ്ണവിസ്മയങ്ങള് തീര്ത്തു പ്രതീക്ഷയുടെ നാളേയ്ക്കു തിരികൊളുത്തി മറയുന്ന ആ ഗോളത്തെ പ്രണയിക്കാത്തവരുണ്ടാവില്ല.
സായംസന്ധ്യയ്ക്കു തിലകക്കുറിയണിയിക്കുന്ന സൂര്യാ.........  നാളെ നിന്റെ ഉദയത്തിനായി ലോകം കാത്തിരിക്കുന്നു.സ്വര്ണത്തേരില് ഘടികാരവുമേന്തി വരുന്ന നിന്നെ കാത്തു അവര് മയങ്ങുന്നു.
ഞാനും നിദ്രയ്ക്കു വഴിമാറാനൊരുങ്ങുന്നു....പുതിയൊരു പുലരിയുമായി നീ വന്നെത്തുമെന്ന പ്രതീക്ഷയില്.....
ശുഭരാത്രി

Thursday 3 January 2013

കലാലയാങ്കണത്തില്‍ നിന്നും കാലത്തിനോട് .....


ഓര്മ്മയുടെ തീരത്തേക്ക് ഒരുപാട് ചിപ്പികള്നീ വാരിയെറിഞ്ഞു .വസന്തവും ,ശിശിരവും ,വര്ഷവും അതിലേ നടന്നുപോയ്‌ . ഇന്നിതാ കാലമേ ,ഇവിടവും പുതിയൊരു ചിപ്പികണക്കെ നീ വാരിയെറിയാനൊരുങ്ങുന്നു ......
ഇവിടെ തുടരാന്നിന്റെ നിയമാവലികള്എന്നെ അനുവദിക്കില്ലെന്നറിയാം .
വ്യാമോഹവും എനിക്കില്ല ...

ഒരപേക്ഷ മാത്രം ,
                    ഇപ്പോള്നീ ചിപ്പിക്കുള്ളിലാക്കിയ സ്മൃതികളിലെ ചൈതന്യത്തെ നിന്റെ തിരകളാല്മങ്ങലേല്പ്പിക്കരുത് .........
എന്തെന്നാല്നിന്റെ സമ്മാനങ്ങളില്ഏറ്റവും ശ്രേഷ്ടം ഇവിടവും ,ഇവിടെ നാമ്പിട്ട ഓര്മ്മകളുമാണ് .......

Sunday 30 December 2012

വീണ്ടുമൊരു പുതുവര്‍ഷം


കാലം അതിന്റെ യാത്രാക്കുറിപ്പി ല് 2012 എന്ന അദ്ധ്യായം കൂടെ പൂര്‍ത്തിയാക്കിയിരിക്കുന്നു .പതിവുപോലെ  കുറെ കണ്ണീരണിഞ്ഞ ദുരന്തങ്ങളുടെയും ,സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും മറ്റു സംഭവവികാസങ്ങളുടെയും കഥപറയുന്ന ഒരധ്യായം....പക്ഷേ , ഇത്തവണ ഈ അദ്ധ്യായം പൂര്‍ത്തിയാവുമോ എന്ന് മാലോകര്‍ സംശ യിച്ചിരുന്നു .മായന്‍ കലണ്ടര്‍ കൊണ്ട് കാലത്തിനു കടിഞ്ഞാണിടാമെന്ന പ്രവചനങ്ങള്‍ ആ സംശയത്തെ പിന്താങ്ങുകയും ചെയ്തു .എന്നാല്‍ ,പ്രവചനങ്ങളെല്ലാം കാമ്പില്ലാത്തവയാണ് എന്നു തെളിയിച്ചുകൊണ്ട് 2013 ജന്മമെടുത്തി രിക്കുന്നു .....
               വര്‍ണ്ണനകള്‍ക്കതീതമായ, ഈ പ്രപഞ്ചത്തിലെ ജീവന്റെ തുടിപ്പുള്ള ഈ ഗ്രഹത്തിന്റെ, ഒരു കോണിലിരുന്നു ഞാനും ഈ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു .
ഒരു പുതുവര്‍ഷപ്പിറവിയ്ക്കുകൂടെ സാക്ഷിയാവാന്‍ ആയുസ്സുതന്ന പ്രപഞ്ച ശില്പി ക്കു നന്ദി .........
             മര്ത്യജന്മത്തില്‍ ഇത്ര ദൂരം പിന്നിട്ടെന്നു കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു .എന്നാല്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ , പലയിടങ്ങളിലും വച്ച് ലോകാവസാനം യാഥാര്‍ത്ഥ്യമായെങ്കിലെന്നു ആഗ്രഹിച്ചുപോവുന്നു. .മനുഷ്യനു  മാംസത്തിന്റെ വിലപോലും നല്‍കാന്‍ മടിക്കുന്ന ഇരുകാലികളുടെ മുഖം ,നാളെയൊരുദയം ഉണ്ടാവരുതെയെന്നു  പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നു .വ്യക്തികളും ബന്ധങ്ങളും മനുഷ്യത്വവും മാനഭിമാനങ്ങളും ,വിപണിയിലെ വിലയിടിഞ്ഞ വില്പനച്ചരക്കായി മാറുന്ന സ്ഥിതിവിശേഷത്തില് ‍ പ്രതീക്ഷയുടെ പുത്തന്‍ പുലരിയെക്കാള്‍ , ചക്രവാകസീമയില്‍ മറയുന്ന വെളിച്ചത്തോടാണ് ആര്‍ക്കും പ്രിയം തോന്നുക .
ധരിത്രീ ഗണത്തില്ജന്മം കൊണ്ട മനുഷ്യജന്മത്തെ തലസ്ഥാന നഗരിയില്വച്ച് കൊത്തിപ്പറിച്ച വാര്ത്ത കണ്ടപ്പോള്‍ ,ഒരുനിമിഷം നാളെ വിളിച്ചുണര്ത്താന് ലോകം അവശേഷി ച്ചില്ലെങ്കിലെന്നു ആശിച്ചുപോ യി .......
പക്ഷേ ,വീണ്ടുമിതാ പുലരികള്കടന്നുവരുന്നു ....ഒരുപക്ഷേ ,വരാനിരിക്കുന്ന നിമിഷങ്ങള്നല്ലതാവാം .....'പ്രതീക്ഷ'യെന്ന വാക്കിനു ഭംഗിയേറ്ന്നത് അവസരത്തിലാണ് . കാലചക്രമുരുളുന്ന വീഥിയില്വിടരുന്ന ഓരോ നിമിഷവും നന്മയും സന്തോഷവും നിറഞ്ഞതാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം .
                            
2013 എന്ന അദ്ധ്യായം കൂടെ കാലാമെഴുതിച്ചേര്ക്കുമ്പോള്അതിന്റെ  ടുകളില്കണ്ണീരില്കുതിര്ന്ന അക്ഷരങ്ങള്ഉണ്ടാവാതിരിക്കട്ടെ ..മാനുഷികമൂല്യങ്ങളിലും മനുഷ്യത്വത്തിലുമൂന്നിയ ഒരു പരിവര്ത്തനം 2013 ലോകത്തിനു പ്രദാനം ചെയ്യട്ടെ എന്ന പ്രാര്ത്ഥനയോടെ നേരുന്നു
                         ഹൃദയം നിറഞ്ഞ      പുതുവത്സരാശംസകള്‍ ....