Monday 28 January 2013

ശുഭരാത്രി

ദൂരെ ,ചെന്നെത്താനാവാത്തത്ര ദൂരെ ,തിരിയുന്ന ആ ഗോളത്തിനെന്തിത്ര സൗന്ദര്യമെന്നെനിക്കറിയില്ല...എന്റെ സന്ധ്യകളെ നിറച്ചാര്ത്തണിയിക്കുന്ന കുങ്കുമപ്പൊട്ടായി  ഇന്നും അവന്വന്നു.ചക്രവാകസീമയില്മറയുന്നവരെ ആ വൃത്താകാരരൂപത്തെ ഞാന് ആസ്വദിച്ചു.പ്രകൃതിവരയ്ക്കുന്ന ഈ ചായക്കൂട്ട് എന്നും ഓടിപ്പോവുന്നതെങ്ങോട്ടെന്നറിയുന്നില്ല.... സിദ്ധാന്തങ്ങള് മനപ്പാഠമാക്കാന് പഠിച്ച മനസ്സിന് ചൈതന്യമുണ്ടെന്നറിയുന്നത് ആ രശ്മികള് വന്നു സ്പര്ശിക്കുമ്പോഴാണ്.മലമുകളില് വന്നു മാലോകരെ കണ്ടു വര്ണ്ണവിസ്മയങ്ങള് തീര്ത്തു പ്രതീക്ഷയുടെ നാളേയ്ക്കു തിരികൊളുത്തി മറയുന്ന ആ ഗോളത്തെ പ്രണയിക്കാത്തവരുണ്ടാവില്ല.
സായംസന്ധ്യയ്ക്കു തിലകക്കുറിയണിയിക്കുന്ന സൂര്യാ.........  നാളെ നിന്റെ ഉദയത്തിനായി ലോകം കാത്തിരിക്കുന്നു.സ്വര്ണത്തേരില് ഘടികാരവുമേന്തി വരുന്ന നിന്നെ കാത്തു അവര് മയങ്ങുന്നു.
ഞാനും നിദ്രയ്ക്കു വഴിമാറാനൊരുങ്ങുന്നു....പുതിയൊരു പുലരിയുമായി നീ വന്നെത്തുമെന്ന പ്രതീക്ഷയില്.....
ശുഭരാത്രി

1 comment: